ലീഡ്സിന് മുൻപിൽ സമനിലയിൽ കുടുങ്ങി ലിവർപൂൾ

Diego Llorente Leeds United
Photo: Twitter/@LUFC
- Advertisement -

പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമാക്കി കളത്തിൽ ഇറങ്ങിയ ലിവർപൂളിന് സമനില. ലീഡ്സ് യുണൈറ്റഡ് ആണ് ലിവർപൂളിനെ സമനിലയിൽ കുടുങ്ങിയത്. 1-1നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് ലിവർപൂൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സാദിയോ മാനെയുടെ ഗോളിലാണ് ലിവർപൂൾ മുൻപിലെത്തിയത്. അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നാണ് മാനെ ഗോളടിച്ചത്.

എന്നാൽ ഗോൾ വഴങ്ങിയതിന് ശേഷം ഉണർന്ന് കളിച്ച ലീഡ്സ് യുണൈറ്റഡ് പാട്രിക് ബാംഫോർഡിലൂടെ ഗോളിന് അടുത്ത എത്തിയെങ്കിലും താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലോറെന്റെയിലൂടെ ലീഡ്സ് അവർ അർഹിച്ച സമനില നേടിയെടുക്കുകയായിരുന്നു.

നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അതെ സമയം 32 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലീഡ്സ് ഉനിറെദ് പത്താം സ്ഥാനത്താണ്.

Advertisement