രണ്ടാം ജയം ലക്ഷ്യമാക്കി കൊല്‍ക്കത്തയും പഞ്ചാബും, കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ച്ച് പഞ്ചാബ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. നാല് മാറ്റങ്ങളാണ് പഞ്ചാബ് ടീമില്‍ വരുത്തിയിട്ടുള്ളത്. സാം കറനു പകരം ഹാര്‍ഡസ് വില്‍ജോയനെത്തുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തി തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിയ്ക്കും. ഡേവിഡ് മില്ലറും ടീമിലേക്ക് എത്തുന്നു. ആന്‍ഡ്രൂ ടൈ ആണ് ടീമിലെത്തിയ മറ്റൊരു താരം. അതേ സമയം കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ല.

തിരിച്ചുവരവുകളിലൂടെയാണ് കൊല്‍ക്കത്തയും പഞ്ചാബും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ വിജയിച്ചത്. ഇരു ടീമുകളും കൈവിട്ട കളികളെയാണ് തിരിച്ച് പിടിച്ചത്. ആന്‍ഡ്രേ റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയെങ്കില്‍ കുതിയ്ക്കുകയായിരുന്ന രാജസ്ഥാനെ കഴിയില്‍ വീഴ്ത്തിയാണ് പഞ്ചാബ് പിടി മുറുക്കിയത്. തങ്ങളുടെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തയ്യാറെടുക്കുമ്പോള്‍ ഇരു ടീമുകളും രണ്ടാം ജയമാണ് ലക്ഷ്യമാക്കുന്നത്.

ക്രിസ് ഗെയിലിന്റെ ഫോമാണ് പഞ്ചാബിന്റെ ശക്തിയെങ്കില്‍ ബൗളിംഗില്‍ അശ്വിനും മുജീബും ആദ്യ മത്സരത്തില്‍ മികവ് പുലര്‍ത്തി. അതേ സമയം പേസര്‍മാരായ മുഹമ്മദ് ഷമിയും അങ്കിത് രാജ്പുതും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. റസ്സലിന്റെ ഫോമും നിതീഷ് റാണയുടെ ബാറ്റിംഗുമാണ് കല്‍ക്കത്തയുടെ ശക്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, ഡേവിഡ് മില്ലര്‍, ഹാര്‍ഡസ് വില്‍ജോയന്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സമി, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ