അസ്ലൻഷാ ഹോക്കി, വിജയം തുടർന്ന് ഇന്ത്യ

അസ്ലൻ ഷാ ഹോക്കിയിൽ ഇന്ത്യ വിജയം തുടരുന്നു. ഇന്ന് നടന്ന ടൂർണമെന്റിലെ ഇന്ത്യയുടെ നാലാം മത്സരത്തിൽ കാനഡയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗോൾപൂരം തന്നെ കണ്ട മത്സരത്തിൽ ആകെ പത്തു ഗോളുകളാണ് പിറന്നത്. മൂന്നിനെതിരെ ഏഴു ഗോളുകളുടെ വൻ ജയം തന്നെ ഇന്ത്യ സ്വന്തമാക്കി. മന്ദീപിന്റെ ഹാട്രിക്കാണ് ഇന്ത്യയെ വലിയ വിജയത്തിൽ എത്തിച്ചത്. 20, 27, 29 മിനുട്ടുകളിൽ ആയിരുന്നു മന്ദീപിന്റെ ഗോളുകൾ.

മന്ദീപിനെ കൂടാതെ വരുൺ കുമാർ, അമിത് രോഹ്ദാസ്, വിവേക് പ്രസാദ്, നിലകണ്ട ശർമ്മ എന്നിവരും ഇന്ത്യക്കായി ഇന്ന് ഗോൾ നേടി. ഇന്ത്യയുടെ ടൂർണമെന്റിലെ മൂന്നാം വിജയമാണിത്. 10 പോയന്റുമായി ഇന്ത്യ ആണ് ഇപ്പോൾ പൂളിൽ ഒന്നാമത്. നാളെ പോളണ്ടിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.