മുംബൈയുടെ വേഗതയേറിയ അര്‍ദ്ധ ശതകങ്ങള്‍ എല്ലാം പിറന്നത് കൊല്‍ക്കത്തയ്ക്കെതിരെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധ ശതകം ഹാര്‍ദ്ദിക് പാണ്ഡ്യ നേടുമ്പോള്‍ മുംബൈയ്ക്ക് വേണ്ടിയുള്ള വേഗതയേറിയ അര്‍ദ്ധ ശതകങ്ങളില്‍ മറ്റ് രണ്ട് താരങ്ങള്‍ക്കൊപ്പം എത്തുകയായിരുന്നു ഇന്ത്യയുടെ ഓള്‍റൗണ്ടര്‍. മുംബൈയ്ക്ക് വേണ്ടി 17 പന്തില്‍ അര്‍ദ്ധ ശതകം നേടിയ മൂന്ന് താരങ്ങളില്‍ മൂന്ന് പേരും ഈ നേട്ടം കുറിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു.

കീറണ്‍ പൊള്ളാര്‍ഡ് 2016ലും ഇഷാന്‍ കിഷന്‍ 2018ലും കൊല്‍ക്കത്തയ്ക്കെതിരെ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ന് അതിന്റെ അര്‍ഹനായത് ഹാര്‍ദ്ദിക് പാണ്ഡ്യ ആയിരുന്നു.