റുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍

Ruturajgaikwad

ഐപിഎലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റുതുരാജ് ഗായക്വാഡിനെ വാനോളം പുകഴ്ത്തി ടീമിലെ വിദേശ താരങ്ങളായ മോയിന്‍ അലിയും ഫാഫ് ഡു പ്ലെസിയും. 635 റൺസുമായി താരം ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസി 633 റൺസ് നേടി തൊട്ടുപിറകെ എത്തുകയായിരുന്നു.

റുതുരാജിന്റെ ഗെയിമിൽ ഒരു പിഴവുമില്ലെന്നാണ് മോയിന്‍ അലി പറഞ്ഞത്. വളരെ സമചിത്തതയോടെയാണ് താരം ബാറ്റ് വീശുന്നതെന്നും എല്ലാത്തരം ഷോട്ടുകളും റുതുരാജിന്റെ കൈയ്യിലുണ്ടെന്നും താരം ഉടനെ ഇന്ത്യയ്ക്കായി കളിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ഫൈനലിലെ താരമായ ഫാഫ് ഡു പ്ലെസി റുതുരാജിനെ പ്രത്യേക പ്രതിഭ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന് മികച്ച ക്രിക്കറ്റിംഗ് ബോധമുണ്ടെന്നും ഓരോ മത്സരത്തിന് ശേഷവും മികവ് പുലര്‍ത്തി വരുന്ന റുതുരാജിന് ശോഭനമായ ഒരു ഭാവിയാണുള്ളതെന്നും ഫാഫ് വ്യക്തമാക്കി.

Previous articleലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും
Next articleഇന്ന് സാഫ് കപ്പ് ഫൈനൽ, ഇന്ത്യക്ക് കിരീടം വേണം