മുംബൈയോട് പൊരുതാതെ കീഴടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പേരും പെരുമയുമുള്ള ബാറ്റിംഗ് ലൈനപ്പുണ്ടായിട്ടും മുംബൈ ഇന്ത്യന്‍സ് നല്‍കിയ 196 റണ്‍സ് വിജയം ലക്ഷ്യം തേടുമ്പോള്‍ പൊരുതാതെ കീഴടങ്ങി കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സ്. ചേസിംഗില്‍ ഒരു സമയത്തും മുംബൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിരുന്നില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. 49 റണ്‍സിന്റെ വിജയമാണ് മുംബൈ നേടിയത്.

ശുഭ്മന്‍ ഗില്ലും സുനില്‍ നരൈനും രണ്ടക്കത്തിലേക്ക് എത്താതെ പുറത്തായപ്പോള്‍ കൊല്‍ക്കത്ത പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ കളി കൈവിടുന്നതാണ് കണ്ടത്.

Rahulchahar

25/2 എന്ന നിലയില്‍ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്ക് – നിതീഷ് റാണ കൂട്ടുകെട്ട് ടീമിനെ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും 46 റണ്‍സ് കൂട്ടുകെട്ടിന് ശേഷം രാഹുല്‍ ചഹാര്‍ ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 23 പന്തില്‍ നിന്ന് 30 റണ്‍സാണ് ദിനേശ് കാര്‍ത്തിക്ക് നേടിയത്. അടുത്ത ഓവറില്‍ പൊള്ളാര്‍ഡ് നിതീഷ് റാണയെ പുറത്താക്കിയതോടെ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായി.

ഓയിന്‍ മോര്‍ഗന്‍-ആന്‍ഡ്രേ റസ്സല്‍ കൂട്ടുകെട്ടിന് 23 റണ്‍സ് കൂടി നേടുവാനായെങ്കിലും മാന്ത്രിക സ്പെല്ലെറിഞ്ഞ ജസ്പ്രീത് ബുംറ അപകടകാരിയായ റസ്സലിനെ(11) പുറത്താക്കുകയാിയരുന്നു. 16 റണ്‍സ് നേടിയ മോര്‍ഗനെയും ബുംറ തന്നെ പുറത്താക്കിയപ്പോള്‍ താരം എറിഞ്ഞത് മാന്ത്രിക സ്പെല്‍ ആയിരുന്നു.

Jaspritbumrah

3 ഓവറില്‍ വെറും 5 റണ്‍സ് വിട്ട് കൊടുത്ത ബുംറയുടെ അവസാന ഓവറില്‍ നാല് സിക്സ് നേടിയ പാറ്റ് കമ്മിന്‍സ് ഓവറില്‍ നിന്ന് 27 റണ്‍സ് നേടിയപ്പോള്‍ 32/2 എന്ന നിലയില്‍ ബുംറ സ്പെല്‍ അവസാനിപ്പിക്കേണ്ടി വന്നു.അടുത്ത ഓവറില്‍ ജെയിംസ് പാറ്റിന്‍സണ്‍ 12 പന്തില്‍ 33 റണ്‍സ് നേടി പാറ്റ് കമ്മിന്‍സിനെ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

ജസ്പ്രീത് ബുംറയ്ക്ക് പുറമെ രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.