ഹാട്രിക്കോടെ ഹാവേർട്സ്, ഗോളിൽ ആറാടി ചെൽസി

Chelsea Havertz Tammy Abraham
Photo: Twitter/@ChelseaFC

ലീഗ് കപ്പിൽ ബാൺസ്ലിക്കെതിരെ ചെൽസിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ഈ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ തുക നൽകി ചെൽസി സ്വന്തമാക്കിയ ഹാവേർട്സിന്റെ ഹാട്രിക്കാണ് ചെൽസിക്ക് ജയം നൽകിയത്. ഹാവേർട്സിനെ കൂടാതെ ടാമി എബ്രഹാം, റോസ് ബാർക്ലി, ഒലിവിയർ ജിറൂദ് എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ചെൽസി നിരവധി സുവർണ്ണാവസരങ്ങൾ തുലച്ചില്ലായിരുന്നെങ്കിൽ ബാൺസ്ലി കൂടുതൽ ഗോളുകൾ വഴങ്ങുമായിരുന്നു.

എന്നാൽ മത്സരത്തിൽ 6 ഗോളുകൾ ബാൺസ്ലിയുടെ വലയിൽ ചെൽസി അടിച്ചു കയറ്റിയെങ്കിലും ചെൽസിക്ക് ആദ്യ പകുതിയിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച ബാൺസ്ലി ചെൽസി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ചെൽസിക്ക് വേണ്ടി ഗോൾ പോസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വില്ലി കബെയെറോയാണ് ബാൺസ്ലിക്ക് വിലങ്ങുതടിയായത്. ചെൽസിക്ക് വേണ്ടി പ്രതിരോധ താരങ്ങളായ തിയാഗോ സിൽവയും ബെൻ ചിൽവെല്ലും ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.

Previous articleമുംബൈയോട് പൊരുതാതെ കീഴടങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Next articleഅൻസു ഫതിയുടെ റിലീസ് ക്ലോസ് 400 മില്യൺ!!