“ഇനിയും ടീം ശക്തമാക്കിയില്ല എങ്കിൽ യുണൈറ്റഡിന് ഇത് ദയനീയ സീസണാകും” – ബെർബ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ശക്തമാക്കേണ്ട സമയം അതിക്രമിച്ചു എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. ക്രിസ്റ്റൽ പാലസിന് എതിരായ പ്രകടനം ദയനീയമായിരുന്നു എന്നും യുണൈറ്റഡ് മാനേജ്മെന്റ് പെട്ടെന്ന് തന്നെ നല്ല ഡിഫൻഡറെ എത്തിക്കണം എന്നും ബെർബ പറഞ്ഞു. ഹാരി മഗ്വയറിന് ഒപ്പം ഒരു സെന്റർ ബാക്ക് വേണം. മഗ്വയറിനൊപ്പം ഒരു വേഗതയുള്ള സെന്റർ ബാക്ക് കളിച്ചാൽ യുണൈറ്റഡ് ഡിഫൻസ് ഏറെ മെച്ചപ്പെടും എന്നും ബെർബ പറഞ്ഞു.

ക്രിസ്റ്റൽ പാലസിനെതിരെ മൂന്ന് ഗോൾ വാങ്ങുക ആണെങ്കിൽ ആ ഡിഫൻസ് എത്ര മോശമായിരിക്കും എന്ന് ബെർബ ചോദിക്കുന്നു. പാലസിനെതിരായ മത്സരം കണ്ടാൽ സ്ക്വാഡ് മുഴുവൻ മാറ്റണം എന്നു തോന്നും. എന്നാൽ ടീം ചെറുതായി മെച്ചപ്പെടുത്തിയാൽ പ്രകടനങ്ങൾ ഏറെ മെച്ചപ്പെടും എന്നും ബെർബ പറയുന്നു. പുതിയ താരങ്ങളെ എത്തിച്ചില്ല എങ്കിൽ യുണൈറ്റഡ് ആരാധകർക്കും ടീമിനും ഇത് ഏറെ നീളമുള്ള സീസണായി മാറും എന്നും ബെർബ പറയുന്നു.

Advertisement