കൊല്‍ക്കത്തയ്ക്കെതിരെ മികച്ചൊരു പിച്ചായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. മികച്ച പിച്ചിൽ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് തുടരാനായില്ലെന്ന് അതാണ് തിരിച്ചടിയായതെന്നും രോഹിത് പറഞ്ഞു. തുടക്കത്തിൽ മികച്ച ബൗളിംഗും ടീം കാഴ്ചവെച്ചില്ലെന്ന് മുംബൈ ഇന്ത്യന്‍സ് നായകന് പറഞ്ഞു.
മികച്ച തുടക്കത്തിന് ശേഷം ചെറിയ കൂട്ടുകെട്ടുകള്‍ മാത്രമാണ് പിറന്നതെന്നും വിക്കറ്റുകള്‍ വീണത് വലിയ തിരിച്ചടിയായി എന്നും രോഹിത് സൂചിപ്പിച്ചു. ഇന്നിംഗ്സിന്റെ അവസാനത്തോടെ ആവശ്യത്തിന് റൺസ് നേടുവാന്‍ മുംബൈയ്ക്ക് സാധിച്ചില്ലെന്നും കഴിഞ്ഞ മത്സരത്തിലും കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായതെന്നും അത് ടീം പരിഹരിക്കേണ്ടതുണ്ടെന്നും ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടേണ്ടത് അനിവാര്യമാണെന്നും രോഹിത് കൂട്ടിചേര്‍ത്തു.