ഷാര്‍ജ്ജയിലെ സാന്‍ഡ്സ്റ്റോം കാരണം ടോസ് വൈകി, ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഷാര്‍ജ്ജയിൽ അടിച്ച സാന്‍ഡ്സ്റ്റോം കാരണം ഐപിഎലില്‍ ഇന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന്റെ ടോസ് വൈകി. മത്സരത്തിൽ ടോസ് നേടി ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതും ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിൽ മാറ്റമൊന്നുമില്ല. അതേ സമയം കൈല്‍ ജാമിസണും സച്ചിന്‍ ബേബിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു. പകരം ടിം ഡേവിഡും നവ്ദീപ് സൈനിയും ടീമിലേക്ക് എത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Tim David, Wanindu Hasaranga, Harshal Patel, Mohammed Siraj, Navdeep Saini, Yuzvendra Chaha

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood