തിയാഗോ പരിക്ക് മാറി എത്താൻ വൈകും

Skysports Football Thiago Alcantara 5518376

ലിവർപൂൾ മധ്യനിര താരം തിയാഗോ അൽകാൻട്രയെ ലിവർപൂളിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. താരം പരിക്ക് മാറി എത്താൻ വൈകും എന്ന് ക്ലബ് അറിയിച്ചു. ഇനി അടുത്ത ഇന്റർ നാഷണൽ ബ്രേക്ക് കൂടെ കഴിഞ്ഞു മാത്രമെ തിയാഗോ കളത്തിലേക്ക് തിരികെയെത്തുകയുള്ളൂ. ഇതോടെ പോർട്ടോയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരവും തിയാഗോക്ക് നഷ്ടമാകും.

താരത്തിന് കാഫ് ഇഞ്ച്വറി ആണ്. ലീഗ് കപ്പിൽ നോർവിചിനെതിരായ മത്സരം താരത്തിന് ഇതിനകം തന്നെ നഷ്ടമായിം പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെതിരായ മത്സരത്തിലും താരം ഉണ്ടാകില്ല. ബ്രെന്റ്ഫോർഡിന് എതിരെ നാബി കെറ്റയും ഉണ്ടാകില്ല.

Previous articleഷാര്‍ജ്ജയിലെ സാന്‍ഡ്സ്റ്റോം കാരണം ടോസ് വൈകി, ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്
Next articleബ്രസീലിൽ സ്ട്രൈക്കറെയും മുംബൈ സിറ്റി സ്വന്തമാക്കി