ഫൈനലിന് റസ്സലിന് അവസരം കൊടുക്കാത്തത് എന്തെന്ന് വ്യക്തമാക്കി ബ്രണ്ടന്‍ മക്കല്ലം

Sports Correspondent

ആന്‍ഡ്രേ റസ്സൽ ഫൈനലിൽ കളിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ലീഗ് ഘട്ടത്തിൽ പരിക്കേറ്റ ആന്‍ഡ്രേ റസ്സൽ അവസാന ഘട്ടത്തിൽ പരിക്ക് മാറിയെങ്കിലും താരത്തിന് ഫ്രാഞ്ചൈസി അവസാന മത്സരങ്ങളിൽ അവസരം കൊടുത്തിട്ടില്ലായിരുന്നു.

ഫൈനലില്‍ താരത്തിനെ കളിപ്പിക്കുക എന്നത് അല്പം റിസ്ക് ഉള്ള കാര്യമായതിനാലും മുന്‍ മത്സരങ്ങളിലെ വിജയ കോമ്പിനേഷനുമായി മുന്നോട്ട് പോകുവാന്‍ ടീം മാനേജ്മെന്റ തീരുമാനിക്കുകയായിരുന്നുവെന്നാണ് കോച്ച് ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കിയത്.