കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുതൽ ക്വാരന്റൈനിൽ

ഐ എസ് എൽ ബയോ ബബിളിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ക്വാരന്റൈനിൽ പ്രവേശിച്ചു. ഇന്ന് ആരംഭിക്കുന്ന ക്വാറന്റൈൻ എട്ടു ദിവസം നീണ്ടു നിൽക്കും. രണ്ടു ദിവസം മുമ്പ് തന്നെ ഗോവയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം എഫ് സി ഗോവയുമായി സൗഹൃദ മത്സരം കളിക്കേണ്ടതായിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ആ മത്സരം നടന്നില്ല.
ഇനി ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും. നവംബർ 5ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ് സിയെയും നവംബർ 9നും നവംബർ 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും ആ‌ണ് ലീഗ് തുടങ്ങും മുമ്പ് നേരിടുക.