ദ്രാവിഡിന്റെ ഇന്ത്യൻ പരിശീലനാക്കിതിനെ കുറിച്ച് അറിയില്ല എന്ന് കോഹ്ലി

Viratkohli

ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചു എന്ന വാർത്തകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കോഹ്ലി. രവി ശാസ്ത്രിയ്ക്ക് പകരമായി ദ്രാവിഡ് എത്തുന്നതിനെ കുറിച്ച് ബിസിസിഐയുമായി താൻ ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് കോഹ്ലി പറഞ്ഞു.

“ഈ വിഷയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല. ആരുമായും ഇതുവരെ വിശദമായ ചർച്ചകൾ നടന്നിട്ടില്ല, ”ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് പറഞ്ഞു. ദ്രാവിഡിന് ഇന്ത്യൻ 2 വർഷത്തെ കരാർ നൽകിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

Previous articleഫൈനലിന് റസ്സലിന് അവസരം കൊടുക്കാത്തത് എന്തെന്ന് വ്യക്തമാക്കി ബ്രണ്ടന്‍ മക്കല്ലം
Next articleഇരട്ട ഗോളുകളുമായി ഹാളണ്ട്, ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം