ഇന്‍ഡോറിൽ ഇന്ത്യ!!! 90 റൺസ് വിജയം, ന്യൂസിലാണ്ടിന് വേണ്ടി ശതകവുമായി പൊരുതി കോൺവേ

Kuldeepishan

ന്യൂസിലാണ്ടിനെതിരെ ഇന്‍ഡോറിൽ ഇന്ത്യയ്ക്ക് 90 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 385/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിനെ 41.2 ഓവറിൽ 295 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യന്‍ വിജയം.

Finallen

ആദ്യ ഓവറിൽ തന്നെ ഫിന്‍ അലനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്.

Devonconway

138 റൺസ് നേടിയ ഡെവൺ കോൺവേ മാത്രമാണ് ന്യൂസിലാണ്ട് ബാറ്റിംഗിൽ തിളങ്ങിയത്. ഹെന്‍റി നിക്കോള്‍സുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ കോൺവേ 106 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ ന്യൂസിലാണ്ടിന് സാധ്യതയുണ്ടായിരുന്നു. ഡെവൺ കോൺവേയുടെ വിക്കറ്റ് ഉമ്രാന്‍ മാലിക് ആണ് വീഴ്ത്തിയത്.

Umranmalik

ഇന്ത്യന്‍ നിരയിൽ ശര്‍ദ്ധുൽ താക്കുറും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഹെന്‍റി നിക്കോള്‍സ്(42), മിച്ചൽ സാന്റനര്‍(34) എന്നിവരാണ് ന്യൂസിലാണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.