ആധിപത്യം!!! ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമത്!!

Newsroom

Picsart 23 01 24 21 11 22 806
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം കൂടെ വിജയിച്ചതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് കളി ആരംഭിക്കുമ്പോൾ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഇന്ന് ന്യൂസിലൻഡഡിനെ 96 റൺസിന് തോൽപ്പിച്ച പരമ്പര തൂത്തുവാരിയതോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്തി. ന്യൂസിലൻഡ് നാലാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത് നിന്നത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

ഇന്ത്യ 23 01 21 13 07 57 077

ഇപ്പോൾ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തും ഇന്ത്യ നിൽക്കുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ക്രിക്കറ്റിലെ ഇപ്പോഴത്തെ ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കുന്നു. അടുത്ത ആഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ എവേ പരമ്പര വരെ ഈ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ആകും.