വലിയ പിന്തുണയില്ലാത്ത പിച്ചുകളില്‍ ഇത്തരം വിജയം ടീമിന്റെ ശക്തി കാണിക്കുന്നു, ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ ടീമിന് വിജയം നേടാനാകും

വലിയ സഹായമില്ലാത്ത പിച്ചുകളില്‍ ഇത്തരം വിജയങ്ങള്‍ നേടുന്നത് ടീമിന്റെ ശക്തി കാണിക്കുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഈ ടീമില്‍ വളരെ അഭിമാനമുണ്ടെന്ന് സത്യമായ കാര്യമാണ്. ഇന്ത്യയുടെ കരുത്ത് എന്നും സ്പിന്നാണ്, ബാറ്റിംഗ് ഒരിക്കലും ടീമിന് പ്രശ്നമുള്ള കാര്യമല്ല. ഇപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരും മികവ് പുലര്‍ത്തുവാന്‍ തുടങ്ങിയതോടെ ടീമിന്റെ പ്രകടനം വേറെ നിലയില്‍ എത്തിക്കഴിഞ്ഞു. വിദേശത്ത് ചെന്നാലും ടീം ഇപ്പോള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോകത്തിലെ മികച്ച ടീമെന്ന ഖ്യാതി നിലനിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ പരമ്പരയില്‍ ഏറെ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തിട്ടുള്ളത്. ഫീല്‍ഡര്‍മാരും ഇപ്പോള്‍ കഠിന പ്രയത്നമാണ് നടത്തുന്നത്, അത് ക്യാച്ചിംഗില്‍ പ്രകടമായി തന്നെ കാണുന്നുണ്ട്. ഈ ടീമിന് ലോകത്തെവിടെയും വിജയം നേടാനാകുമെന്ന് വിരാട് കോഹ്‍ലി പറഞ്ഞു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എവിടെയാണെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടാനാകുമെന്നത് ഉറപ്പാണെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.