ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യം

- Advertisement -

ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്ത്യ 11 അല്ലേല്‍ 12 പരമ്പരകളാണ് നാട്ടില്‍ തുടര്‍ച്ചയായി വിജയിച്ചിരിക്കുന്നത്. അത് ടീമിന്റെ കരുത്ത് കാണിക്കുന്നതാണ്. പൊതുവേ ഇന്ത്യയിലെത്തുമ്പോള്‍ സ്പിന്‍ ആക്രമണത്തെയാണ് ടീമുകള്‍ നേരിടേണ്ടി വരിക. പിച്ചുകളും അത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നതാവും എന്നാല്‍ ഇത്തവണ അങ്ങനത്തെ പിച്ചുകളാണെന്ന് പറയാനാകില്ല, എന്നിട്ടും ആധികാരിക വിജയങ്ങള്‍ ഇന്ത്യയ്ക്ക് നേടാനായി. ഇത് ടീമിന്റെ കരുത്തും ഇന്ത്യയില്‍ ടൂര്‍ നടത്തി വിജയിക്കുക എന്നത് എത്രയേറെ പ്രയാസമാണെന്നും കാണിക്കുന്നുവെന്ന് ഫാഫ് ഡു പ്ലെസി പറഞ്ഞു.

ഒട്ടനവധി യുവ താരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളത്, അടുത്ത മൂന്ന് നാല് വര്‍ഷങ്ങളില്‍ അവരെല്ലാം പരിചയ സമ്പന്നരായ താരങ്ങളായി മാറും. ഇത് ടീമിന് ഏറെ പ്രയാസമേറിയ പരമ്പരയായിരുന്നു എന്നാല്‍ ഇവിടെ നിന്ന് സ്ഥിതി മെച്ചപ്പെടുകയേയുള്ളുവെന്നാണ് പോസിറ്റീവ് വശമെന്നും ഫാഫ് വ്യക്തമാക്കി.

Advertisement