സാരിയുടെ ശൈലി യുവന്റസിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു എന്ന് ക്രിസ്റ്റ്യാനോ

- Advertisement -

പുതിയ പരിശീലകൻ സാരിയുടെ തന്ത്രങ്ങൾ യുവന്റസിനെ കൂടുതൽ മെച്ചപ്പെട്ട ടീമാക്കി മാറ്റുന്നു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സാരി കളിക്കാൻ ഉദ്ദേശിക്കുന്ന ശൈലി തന്നെ സന്തോഷിപ്പിക്കുന്നു. സാരിയുടെ തന്ത്രങ്ങളിൽ കളിക്കുമ്പോൾ യുവന്റസ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ലോകോമോട്ടീവോ മോസ്കോയെ നേരിടാൻ ഇരിക്കുകയാണ് യുവന്റസ്.

ടീം ആകെ മെച്ചപ്പെടുന്നുണ്ട്. ടീമിന് കൂടുതൽ ആത്മവിശ്വാസവും കിട്ടുന്നു. ടീം അറ്റാക്കിംഗ് ശൈലിയിൽ കളിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. റൊണാൾഡോ പറഞ്ഞു. സീസണിൽ ഇതുവരെ രാജ്യത്തിനും ക്ലബിനുമായി 12 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. യുവന്റസ് ലീഗിൽ ഒന്നാമത് നിൽക്കുന്നുമുണ്ട്.

Advertisement