ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയുടെ സമയത്തിലും മാറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജൂലൈ 13ന് ആരംഭിക്കുവാനിരുന്ന ഇന്ത്യ ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ലങ്കന്‍ ക്യാമ്പിലെ കോവിഡ് കാരണം ജൂലൈ 18ലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള സമയത്തിലും മാറ്റമുണ്ടെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ ഏകദിന മത്സരങ്ങള്‍ മൂന്ന് മണിയ്ക്ക് ആരംഭിയ്ക്കുമെന്നാണ് അറിയിച്ചതെങ്കിലും ഇപ്പോള്‍ മത്സരങ്ങള്‍ 2.30യ്ക്ക് ആരംഭിയ്ക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചിട്ടുണ്ട്.

ടി20 പരമ്പര എട്ട് മണിയ്ക്ക് പകരം ഏഴ് മണിയ്ക്ക് ആരംഭിയ്ക്കും. മത്സരങ്ങളെല്ലാം സോണി നൈറ്റ്‍വര്‍ക്കിൽ പ്രേക്ഷകര്‍ക്ക് കാണാനാകും. മത്സരങ്ങളെല്ലാം തന്നെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക.