CricketFeatured

രണ്ട് വിക്കറ്റുകൾ കൂടെ നഷ്ടം, 400ലേക്ക് അടുത്ത് ഇന്ത്യ

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 388-7 എന്ന നിലയിൽ. ഇന്ന് ആദ്യ സെഷനിൽ അധികം റൺസ് ഇന്ത്യ നേടിയില്ല. തുടക്കത്തിൽ തന്നെ ജഡേജയുടെയും കുൽദീപിന്റെയും വിക്കറ്റ് നഷ്ടമായതിനാൽ ഇന്ത്യ പിന്നീട് പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. ഈ സെഷനിൽ 27 ഓവറിൽ നിന്ന് ആകെ 62 റൺസ് ആണ് ഇന്ത്യ നേടിയത്.

ഇന്ത്യ 24 02 16 11 20 01 703

ജഡേജ 112 റൺസ് എടുത്ത് ജോ റൂട്ടിന്റെ പന്തിൽ പുറത്തായപ്പോൾ 4 റൺസ് എടുത്ത കുൽദീപ് ആൻഡേഴ്സന്റെ പന്തിലും പുറത്തായി. ഇപ്പോൾ 71 പന്തിൽ നിന്ന് 31 റൺസുമായി ദ്രുവ് ജുറലും 64 പന്തിൽ നിന്ന് 25 റൺസുമായി അശ്വിനും ആണ് ക്രീസിൽ ഉള്ളത്.

ഇന്നലെ രോഹിത് ശർമ്മയുടെയും ജഡേജയുടെയും സെഞ്ച്വറിയും സർഫറാസിന്റെ അർധ സെഞ്ച്വറിയുടെയും ബലത്തിൽ ആദ്യ ദിനം 326/5 എന്ന മികച്ച നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്.