ഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്

England

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിവസത്തെ ആദ്യ രണ്ട് വിക്കറ്റുകള്‍ മോയിന്‍ അലി നേടിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകള്‍ ഒല്ലി സ്റ്റോണ്‍ നേടി. 58 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. തലേ ദിവസത്തെ പ്രകടനത്തില്‍ നിന്ന് 7.5 ഓവര്‍ കൂടി മാത്രമേ ഇന്ത്യയുടെ ഇന്നിംഗ്സിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു.

300/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സ് മാത്രമേ നേടുവാനായുള്ളു. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി സ്റ്റോണ്‍ മൂന്നും ജാക്ക് ലീഷ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലി നാല് വിക്കറ്റുമായി മികച്ച് നിന്നു.

Previous articleമെസ്സി താണ്ഡവം, ബാഴ്സലോണക്ക് വൻ വിജയം
Next articleമിലാന് ഒരു പരാജയം കൂടെ, ഒന്നാം സ്ഥാനം നഷ്ടമായേക്കും