മെസ്സി താണ്ഡവം, ബാഴ്സലോണക്ക് വൻ വിജയം

20210214 095115

ലയണൽ മെസ്സി തന്റെ പഴയ ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ ബാഴ്സലോണക്ക് വൻ വിജയം. ഇന്നലെ ഡിപോർടീവ അലാവസിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ലോകോത്തര ഗോളുകളുമായി മെസ്സി തന്നെ ആയി ബാഴ്സലോണയുടെ വിജയശില്പി. 28ആം മിനുട്ടിൽ ട്രിങ്കാവോ ആണ് ബാഴ്സലോണയുടെ ഗോൾ വേട്ട ആരംഭിച്ചത്.

ഹാഫ് ടൈമിന് തൊട്ടു മുമ്പ് ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ മെസ്സി ലീഡ് ഇരട്ടിയാക്കി‌. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ റിയോഹയിലൂടെ ഒരു ഗോൾ അലാവസ് മടക്കി എങ്കിലും ബാഴ്സലോണ സമ്മർദ്ദത്തിൽ ആയില്ല. 74ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ ട്രിങ്കാവോ വീണ്ടും ഗോൾ നേടി. ഇതിനു പിന്നാലെ മെസ്സിയുടെ വക വീണ്ടും ഒരു മനോഹര ഗോൾ. 80ആം മിനുട്ടിൽ ഫിർപോ കൂടെ ഗോൾ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി.

ഈ വിജയം ബാഴ്സലോണയെ 46 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്‌.

Previous articleഒരൊറ്റ പെനാൾട്ടിയിൽ യുവന്റസ് വീണു, ലീഗ് കിരീടം അകലുന്നു
Next articleഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്