മിലാന് ഒരു പരാജയം കൂടെ, ഒന്നാം സ്ഥാനം നഷ്ടമായേക്കും

20210214 103957

എ സി മിലാന്റെ ലീഗിലെ ഒന്നാം സ്ഥാനം ഭീഷണിയിൽ ആയിരിക്കുകയാണ്. മിലാൻ ഇന്നലെ ലീഗിലെ കുഞ്ഞന്മാരായ സ്പെസിയയോട് ആണ് പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പെസിയയുടെ വിജയം. രണ്ടാം പകുതിയിൽ ആണ് സ്പെസിയ രണ്ടു ഗോളുകളും നേടിയത്‌. 57ആം മിനുട്ടിൽ മഗിയോറും, 67ആം മിനുട്ടിൽ ബാസ്റ്റോണിയുമാണ് സ്പെസിയക്ക് വേണ്ടി ഗോളുകൾ നേടിയത്‌.

ഈ പരാജയത്തോടെ മിലാന് ലീഗിൽ ഉണ്ടായിരുന്ന മുൻതൂക്കം നഷ്ടപ്പെട്ടു. ഇപ്പോഴും 49 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് എ സി മിലാൻ. എന്നാൽ ഇന്ന് ഇന്റർ മിലാൻ വിജയിച്ചാൽ അവർ ആകും ലീഗിൽ ഒന്നാമത് നിൽക്കുക‌. ഇന്ററിന് 47 പോയിന്റുണ്ട്.

Previous articleഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്
Next articleരണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 കടന്നു