അടിച്ച് തകര്‍ത്ത് ഇന്ത്യ, 240 റൺസ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ സ്കോര്‍. 240 റൺസ് ഇന്ത്യ നേടിയപ്പോള്‍ 6 വിക്കറ്റാണ് ടീമിന് നഷ്ടമായത്. 20 പന്തിൽ 53 റൺസ് നേടിയ ഇഷാന്‍ കിഷനൊപ്പം തിലക് വര്‍മ്മ 19 പന്തിൽ 45 റൺസും സൂര്യകുമാര്‍ യാദവ് 16 പന്തിൽ 30 റൺസും നേടിയപ്പോള്‍ അഭിഷേക് ശര്‍മ്മ 18 പന്തിൽ 24 റൺസ് നേടി പുറത്തായി.
അക്സര്‍ പട്ടേൽ 35 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 30 റൺസുമായി അവസാന ഓവറുകളിൽ താണ്ഡവമാടി.