അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇടം നേടി ഇന്ത്യ. ഇന്ന് അഫ്ഗാനിസ്ഥാന്‍ നൽകിയ 311 റൺസ് വിജയ ലക്ഷ്യം 41.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യയുടെ മിന്നും വിജയം. ആരോൺ ജോര്‍ജ്ജ് 115 റൺസ് നേടിയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.
90 റൺസാണ് വൈഭവ് സൂര്യവംശി ആരോൺ ജോര്‍ജ്ജ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ നേടിയത്. വൈഭവ് 33 പന്തിൽ 68 റൺസാണ് നേടിയത്. ആയുഷ് മാത്രേ 59 പന്തിൽ 62 റൺസും വിഹാന്‍ മൽഹോത്ര പുറത്താകാതെ 38 റൺസും നേടി ഇന്ത്യന്‍ വിജയം സാധ്യമാക്കി.
അഫ്ഗാനിസ്ഥാന് വേണ്ടി നൂരിസ്റ്റാനി ഒമര്‍സായി 2 വിക്കറ്റ് നേടി.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




