താന്‍ ബുംറയുടെ വലിയ ഫാന്‍, താരം ഫിറ്റായി തുടരുകയാണെങ്കില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേടും

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടെസ്റ്റില്‍ 400 വിക്കറ്റ് നേടുവാന്‍ ശേഷിയുള്ള ബൗളറാണെന്ന് പറഞ്ഞ് മുന്‍ വെസ്റ്റിന്‍ഡീസ് പേസ് ബൗളിംഗ് ഇതിഹാസം കര്‍ട്‍ലി ആംബ്രോസ്. താരം എന്നാല്‍ ഫിറ്റായി തുടരേണ്ടതായിട്ടുണ്ടെന്നും ആംബ്രോസ് പറഞ്ഞു.

താന്‍ ബുംറയുടെ വളരെ വലിയ ഫാനാണെന്നും ബുംറയ്ക്ക് പന്ത് സീം ചെയ്യാനും സ്വിംഗ് ചെയ്യാനും യോര്‍ക്കര്‍ എറിയുവാനും സാധിക്കുന്നു എന്നത് താരത്തിനെ അപകടകാരിയാക്കുന്നുവെന്നും ആംബ്രോസ് വ്യക്തമാക്കി.

യൂട്യൂബിലെ ഒരു പരിപാടിയിലാണ് താരം തന്റെ ഈ അഭിപ്രായം പങ്കുവെച്ചത്.