പെനാൾട്ടി നഷ്ടമാക്കിയതിന് മാപ്പു പറഞ്ഞ് സെർജിയോ അഗ്വേറോ

20210509 111448
- Advertisement -

ഇന്നലെ ചെൽസിക്ക് എതിരെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടതിൽ വലിയ പങ്ക് അവരുടെ സ്ട്രൈക്കറായ സെർജിയോ അഗ്വേറോക്ക് ആയിരുന്നു. ഇന്നലെ രണ്ടാം പകുതിക്ക് തൊട്ടു മുമ്പ് മാഞ്ചസ്റ്റർ സിറ്റിയെ 2-0ന് മുന്നിലെത്തിക്കാബ് അഗ്വേറോക്ക് അവസരം ലഭിച്ചതായിരുന്നു. പക്ഷെ പെനാൾട്ടി കിക്ക് എടുത്ത അഗ്വേറോ പനേങ്ക കക്കിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇത് ചെൽസിക്ക് ഊർജ്ജം നൽകുകയും അവർ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് സിറ്റിയെ തോൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പെനാൾട്ടി നഷ്ടപ്പെടുത്തിയതിൽ അഗ്വേറോ മത്സര ശേഷം മാപ്പു പറഞ്ഞു. താൻ ആരാധകരെയും തന്റെ ടീമംഗങ്ങളെയും നിരാശപ്പെടുത്തി എന്നും അതിൽ മാപ്പു പറയുന്നു എന്നും സെർജിയോ അഗ്വേറോ പറഞ്ഞു. ഇന്നലെ സിറ്റി വിജയിച്ചിരുന്നു എങ്കിൽ അവർക്ക് ലീഗ് കിരീടം ഉറപ്പിക്കാമായിരുന്നു. അഗ്വേറോ പെനാൾട്ടി നഷ്ടപ്പെടുത്തിയതിൽ താരത്തെ കുറ്റം പറയില്ല എന്നും പെനാൾട്ടിയിൽ പരാജയപ്പെടുന്നത് ഒക്കെ സ്വാഭാവികമാണെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. സിറ്റി ഈ സീസണിൽ നാലു പെനാൾട്ടി കിക്കുകൾ ആണ് നഷ്ടപ്പെടുത്തിയത്‌

Advertisement