ഹാസൽവുഡും സംപയും കസറി, 20 റൺസ് വിജയം നേടി ഓസ്ട്രേലിയ

Sports Correspondent

Australia
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 20 റൺസ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 149/9 എന്ന സ്കോറാണ് നേടിയതെങ്കിലും പിന്നീട് 19 ഓവറിൽ 142 റൺസെന്ന് ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ജോഷ് ഹാസൽവുഡും ആഡം സംപയും യഥാക്രമം നാലും മൂന്നും വിക്കറ്റ് നേടിയാണ് ശ്രീലങ്കയെ വരിഞ്ഞുകെട്ടിയത്. ലങ്ക 19 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസാണ് നേടിയത്.

പതും നിസ്സങ്ക 36 റൺസും ദിനേശ് ചന്ദിമൽ പുറത്താകാതെ 25 റൺസും നേടി ലങ്കന്‍ നിരയിൽ റൺസ് കണ്ടെത്തി.