ക്യാപ്റ്റൻസി റെക്കോർഡിനെക്കുറിച്ച് ചിന്തിക്കുന്നില്ല് – രോഹിത് ശർമ്മ

സ്ഥിരം ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ പരമ്പര തന്നെ ഏകപക്ഷീയമായി വിജയിച്ച് തുടങ്ങുകയായിരുന്നു രോഹിത് ശര്‍മ്മ. എന്നാൽ താന്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തന്റെ ടീം ഈ പരമ്പരയിൽ സമസ്ത മേഖലകളിലും മേധാവിത്വം പുലര്‍ത്തിയെന്നതുമാണ് പ്രധാനമെന്നും രോഹിത് പറഞ്ഞു.

പുറത്ത് നിന്നുള്ള അഭിപ്രായങ്ങള്‍ ഡ്രസ്സിംഗ് റൂമിനെ ബാധിക്കുന്നതല്ലെന്നും അത് തങ്ങള്‍ എപ്പോളൊക്കെ കളിക്കുന്നുവോ അപ്പോളെല്ലാം ഉണ്ടാകുന്ന കാര്യമാണെന്നും ടീമിന് എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വ്യക്തമായ ബോധമുണ്ടെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Comments are closed.