ഹാർദ്ദിക് പാണ്ഡ്യയെ മൂന്നാം പേസർ ആയി വിശ്വസിക്കാൻ ആകില്ല, സഞ്ജയ് മഞ്ജരേക്കർ

Newsroom

Hardikpandya
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാർദ്ദിക് പാണ്ഡ്യയെ മൂന്നാം പേസർ ആയി വിശ്വാസത്തിൽ എടുത്ത് ഇന്ത്യക്ക് മുന്നോട്ട് പോകാൻ ആകില്ല എന്ന് സഞ്ജയ് മഞ്ജരേക്കർ. പാകിസ്താനെതിരായ അവസാന മത്സരത്തിൽ ഇത് തെളിഞ്ഞു എന്ന് അദ്ദേഹം പറയുന്നു. പാകിസ്താനെതിരെ നാല് ഓവറിൽ 44 റൺസ് ഹാർദ്ദിക് വഴങ്ങിയിരുന്നു‌.

ചില സമയങ്ങളിൽ മൂന്ന് മീഡിയം പേസർമാരെ കളിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, ഹാർദിക് പാണ്ഡ്യയ്ക്ക് ആ മൂവരിൽ ഒരാളാകാൻ കഴിയില്ല. സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. നാലാമത്തെ സീമറാണെങ്കിൽ ഹാർദിക് മികച്ചവനാണ്, അങ്ങനെ ആകുമ്പോൾ അദ്ദേഹം ഫോമിൽ ഇല്ലാത്ത ഒരു ദിവസം താങ്ങാൻ ഇന്ത്യക്ക് കഴിയും. അല്ലായെങ്കിൽ ഇന്ത്യ സമ്മർദ്ദത്തിൽ ആകും എന്നും മഞ്ജരേക്കർ പറഞ്ഞു.