കായിക താരങ്ങളെ വ്യക്തിപരമായി ആക്രമിക്കരുത് എന്ന് സച്ചിൻ

സാമൂഹിക മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന അർഷ്ദീപ് സിങിന് പിന്തുണയുമായി സച്ചിൻ ടെൻഡുൽക്കർ രംഗത്ത്. താരത്തെ വ്യക്തിപരമായി അക്രമിക്കുന്നത് നിർത്തണം എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും തങ്ങളുടെ ഏറ്റവും മികച്ചത് എപ്പോഴും രാജ്യത്തിന് വേണ്ടി നൽകുന്നുണ്ട്. അവർക്ക് ഞങ്ങളുടെ നിരന്തരമായ പിന്തുണ ആവശ്യമാണ്. അതാണ് ഓർക്കേണ്ടത്. സച്ചിൻ ട്വീറ്റ് ചെയ്തു.

സ്പോർട്സിൽ നിങ്ങൾ ചില കളികൾ തോൽക്കും ചിലത് നിങ്ങൾ ജയിക്കും. ഇത് സാധാരണ കാര്യമാണ്. ക്രിക്കറ്റ് ആയിക്കോട്ടെ മറ്റേതെങ്കിലും കായിക മേഖല ആകട്ടെ അവിടം ഒക്കെ വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കാം. സച്ചിൻ പറഞ്ഞു. അർഷ്ദീപ് കഠിനാധ്വാനം ചെയ്യുന്നത് തുടരണം എന്നും മികച്ച താരമാണ് അർഷ്ദീപ് എന്നും സച്ചിൻ പറഞ്ഞു.

മറുപടി കളത്തിൽ അർഷ്ദീപ് നൽകണം എന്നും താൻ അതിനായി കാത്തിരിക്കുക ആണെന്നും സച്ചിൻ പറഞ്ഞു.