സിംബാബ്‍വേ നായകനായി ഹാമിള്‍ട്ടണ്‍ മസകഡ്സയെ നിലനിര്‍ത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായകനായി ഹാമിള്‍ട്ടണ്‍ മസകഡ്സയെ നിലനിര്‍ത്തി. ലോകകപ്പിലും താരം തന്നെയാവും ടീമിന്റെ നായകന്‍. ബംഗ്ലാദേശില്‍ ടെസ്റ്റ് പരമ്പ സമനിലയയിലാക്കിയതിനെത്തുടര്‍ന്നാണ് താരത്തിനു പിന്തുണയേകുവാന്‍ സിംബാബ്‍വേ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ താരത്തിന്റെ കീഴില്‍ ഏകദിനത്തില്‍ സിംബാബ്‍വേ ഒരു ജയം പോലും നേടിയിട്ടില്ല എന്നതാണ് വസ്തുത. 20 മത്സരങ്ങളില്‍ ആണ് മസകഡ്സ ടീമിനെ നയിച്ചിട്ടുള്ളത്.

പീറ്റര്‍ മൂര്‍ ആണ് ടീമിന്റെ ഉപനായകന്‍.