CricketFeatured

സഞ്ജുവിനെ ഏകദിന ടീമിലേക്കും പരിഗണിക്കണം അഗാര്‍ക്കറോട് സൗരവ് ഗാംഗുലി

Sanjusamson

ഇന്ത്യയുടെ വരുന്ന ഏകദിന പരമ്പരകളിലും സഞ്ജു സാംസണേ പരിഗണിക്കണമെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം അതിശക്തമായി പരിഗണിക്കേണ്ടതുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്.

വെസ്റ്റിന്‍ഡീസിനെതിരെ ടീമിനെ വിജയിപ്പിക്കുന്ന ഇന്നിംഗ്സാണ് സഞ്ജു പുറത്തെടുത്തത്. 97 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ ഇന്നിംഗ്സ് ക്രിക്കറ്റ് ലോകത്തെ ഏവരുടെയും പ്രശംസ നേടിയെടുക്കുന്ന ഒന്നായി മാറുകയയാിരുന്നു.

Sanjusamson

സഞ്ജു നിലയുറപ്പിച്ച് കഴിഞ്ഞാൽ അത് എതിരാളികള്‍ക്ക് കനത്ത പ്രഹരം ആണെന്നാണ് സൗരവ് ഗാംഗുലി സൂചിപ്പിച്ചത്. താരം വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിരം ടീമംഗമാകേണ്ടതുണ്ടെന്നും സൗരവ് ഗാംഗുലി കൂട്ടിചേര്‍ത്തു.