ശതകം പൂര്‍ത്തിയാക്കി ഫവദ് അലം, ഫഹീം അഷ്റഫിനും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ലീഡ്

Fawadalam
- Advertisement -

കറാച്ചി ടെസ്റ്റില്‍ രണ്ടാം ദിവസം ലീഡ് പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 308/8 എന്ന നിലയില്‍ ആണ്. നേരത്തെ ആദ്യ സെഷനില്‍ 33/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ എത്തി.

പിന്നീട് അര്‍ദ്ധ ശതകം നേടിയ അസ്ഹര്‍ അലിയെ ടീമിന് നഷ്ടമായെങ്കിലും ശതകവുമായി ഫവദ് അലം മറ്റു താരങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനെ ലീഡിലേക്ക് നയിച്ചു. അലം 109 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 33 റണ്‍സും ഫഹീം അഷ്റഫ് 64 റണ്‍സും നേടി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 88 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. 11 റണ്‍സുമായി ഹസന്‍ അലിയും 6 റണ്‍സ് നേടി നൗമന്‍ അലിയും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. രണ്ട് വീതം വിക്കറ്റുമായി കാഗിസോ റബാഡ, ആന്‍റിക് നോര്‍ക്കിയ, ലുംഗിസാനി എന്‍ഗിഡ്, കേശവ് മഹാരാജ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Advertisement