മാറ്റങ്ങൾ ഏറെ, ജംഷദ്പൂരിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

20201125 125912
Credit: Twitter

ഐ എസ് എല്ലിലെ പതിനാലാം മത്സരത്തിൽ ജംഷദ്പൂരിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഗോവയുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സസ്പെൻഷൻ കാരണം ജീക്സൺ, രാഹുൽ എന്നിവർ ഇന്ന് ടീമിനൊപ്പം ഇല്ല. രോഹിതും പൂട്ടിയയുമാണ് പകരക്കാർ‌

പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന കോസ്റ്റയും മറെയും തിരികെയെത്തി. ജസലും തിരിച്ചെത്തിയിട്ടുണ്ട്. അറ്റാക്കിൽ ഇന്ന് മറെ ഹൂപ്പർ സഖ്യം ഇറങ്ങും. ഫകുണ്ടോ പെരേര ഇന്ന് സ്ക്വാഡിൽ ഇല്ല

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, കോനെ, കോസ്റ്റ, ജെസൽ,, വിസെന്റെ, രോഹിത്, സഹൽ, പ്യൂട്ടിയ, ഹൂപ്പർ, മറെ

Previous articleശതകം പൂര്‍ത്തിയാക്കി ഫവദ് അലം, ഫഹീം അഷ്റഫിനും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ലീഡ്
Next articleഎഫ് സി ഗോവയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തീരുമാനമായി