ആദ്യ ദിവസം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്, റിട്ടേര്‍ഡ് ഹര്‍ട്ടായി ഫവദ് അലം

Fawadbabar

2/3 എന്ന നിലയിൽ നിന്ന് ആദ്യ ദിവസം 212/4 എന്ന നിലയിൽ അവസാനിപ്പിച്ച് പാക്കിസ്ഥാന്‍. ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് പാക്കിസ്ഥാന്‍ നടത്തിയത്.

മത്സരത്തിന്റെ 54ാം ഓവറിലാണ് ഫവദ് അലം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. 158 റൺസാണ് അതുവരെ ബാബര്‍-ഫവദ് കൂട്ടുകെട്ട് നേടിയത്. 76 റൺസായിരുന്നു ഫവദ് അലം നേടിയത്.

അധികം വൈകാതെ ബാബര്‍ അസം(75) പുറത്തായിയെങ്കിലും പിന്നീട് മുഹമ്മദ് റിസ്വാനും – ഫഹീം അഷ്റഫും ചേര്‍ന്ന് 44 റൺസ് കൂടി നേടി മികച്ച നിലയിലേക്ക് പാക്കിസ്ഥാനെ എത്തിച്ചു. ഫഹീം 23 റൺസും റിസ്വാന്‍ 22 റൺസുമാണ് നേടിയിട്ടുള്ളത്.

വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റ് നേടി.

Previous articleവരാനെ ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ സാധ്യത
Next articleസന്തോഷ് ട്രോഫി നവംബറിൽ നടക്കും