വരാനെ ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ സാധ്യത

20210820 223414

ഫ്രഞ്ച് സെന്റർ ബാക്കായ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഞായറാഴ്ച അരങ്ങേറ്റം നടത്തും എന്ന് സൂചന നൽകി പരിശീലകൻ ഒലെ. ഞായറാഴ്ച യുണൈറ്റഡ് സതാമ്പ്ടണെ ആണ് നേരിടുന്നത്. വരാനെ പരിശീലന സമയത്ത് ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നും സതപ്ടണ് എതിരായ മത്സരത്തിൽ താരം കളിക്കുമോ എന്ന് ഞായറാഴ്ച അറിയാമെന്നും ഒലെ പറഞ്ഞു. സതാമ്പ്ടണ് എതിരെ വരാനെയെ മാച്ച് സ്ക്വാഡിൽ ഉൾപ്പെടുത്തുക ആകും ഒലെയുടെ ലക്ഷ്യം.

സബ്ബായി താരം അരങ്ങേറ്റം നടത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ മത്സരത്തിൽ ലീഡ്സിനെതിരെ മികച്ചു നിന്ന മഗ്വയർ ലിൻഡെലോഫ് സഖ്യം തന്നെ ആകും ആദ്യ ഇലവനിൽ എത്തുക. വരാനെ അടുത്ത ആഴ്ചയോടെ ആദ്യ ഇലവനിൽ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു. മറ്റൊരു പുതിയ സൈനിംഗ് ആയ സാഞ്ചോ നാളെ ആദ്യ ഇലവനിൽ എത്തിയേക്കും. സാഞ്ചോ ഡാനിയൽ ജെയിംസിന് പകരം ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉറുഗ്വേ താരം കവാനി പരിശീലനം പുനരാരംഭിച്ചു എങ്കിലും നാളെ മാച്ച് സ്ക്വാഡിൽ എത്തില്ല.

Previous articleഇറ്റാലിയൻ ലീഗ് ഇന്ന് തുടങ്ങും, ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും
Next articleആദ്യ ദിവസം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്, റിട്ടേര്‍ഡ് ഹര്‍ട്ടായി ഫവദ് അലം