സന്തോഷ് ട്രോഫി നവംബറിൽ നടക്കും

ഇത്തവണത്തെ സന്തോഷ് ട്രോഫിക്കും ദേശീയ വനിതാ ചാമ്പ്യൻഷിപ്പിനും ഉള്ള തീയതികൾ എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫിയുടെ സോണൽ മത്സരങ്ങൾ നവംബറിൽ ആകും നടക്കുക. ഇതിനായി നവംബർ 23 മുതൽ ഡിസംബർ 5വരെയുള്ള തീയതികൾ ആണ് തീരുമാനിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരി 5 മുതലും നടക്കും. കൊറോണ കാരണം അവസാന സന്തോഷ് ട്രോഫി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

സീനിയർ വനിതാ ചാമ്പ്യൻഷിപ്പ് നവംബർ 10 മുതൽ നവംബർ 30 വരെയും ആകും നടക്കുക. മറ്റു ഏജ് ഗ്രൂപ്പുകളിലെ ദേശീയ ചാമ്പ്യൻഷിപ്പുകൾ 2022 തുടക്കത്തിൽ നടത്താനും എ ഐ എഫ് എഫ് ആലോചിക്കുന്നു. ഈ ടൂർണമെന്റുകളുടെ എല്ലാം വേദികൾ പിന്നീട് തീരുമാനിക്കും. ഈ ടൂർണമെന്റുകൾക്ക് മുന്നോടിയായി എല്ലാ താരങ്ങളും രണ്ട് വാക്സിനുകൾ എടുക്കണം എന്ന് എ ഐ എഫ് എഫ് നിർദേശിക്കുന്നുണ്ട്. ടൂർണമെന്റുകൾ എല്ലാം ബയോ ബബിളുകളിൽ ആകും നടക്കുക.

Previous articleആദ്യ ദിവസം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്, റിട്ടേര്‍ഡ് ഹര്‍ട്ടായി ഫവദ് അലം
Next articleആൻഡ്രെസ് പെരേരയെ ഫ്ലമെംഗോ സ്വന്തമാക്കി