മൂന്നാം സെഷനില്‍ വീണ്ടും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍, രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി

England

വിക്കറ്റ് വീഴാത്ത രണ്ടാം സെഷന് ശേഷം ഇന്ത്യയെ വീണ്ടും പിടിച്ചുകെട്ടി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍. നാലാം വിക്കറ്റില്‍ 162 റണ്‍സ് നേടിയ രോഹിത്ത് – രഹാനെ കൂട്ടുകെട്ടിനെ തകര്‍ത്ത് ജാക്ക് ലീഷാണ് മൂന്നാം സെഷനിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 161 റണ്‍സ് നേടിയ രോഹിത്തിനെയാണ് ലീഷ് പുറത്താക്കിയത്.

ഒരു റണ്‍സ് കൂടി നേടുന്നതിനിടെ മോയിന്‍ അലി അജിങ്ക്യ രഹാനെയെ പുറത്താക്കിയതോടെ 248/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 249/5 എന്ന നിലയിലേക്ക് വീണു. ഋഷഭ് പന്തും അശ്വിനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 35 റണ്‍സ് കൂടി നേടിയെങ്കിലും ജോ റൂട്ട് 13 റണ്‍സ് നേടി അശ്വിനെ പുറത്താക്കുകയായിരുന്നു.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 88 ഓവറില്‍ 300/6 എന്ന നിലയില്‍ ആണ്. 33 റണ്‍സുമായി ഋഷഭ് പന്തും 5 റണ്‍സ് നേടി അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.

 

Previous articleരണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ മോശം ബാറ്റിംഗ് പ്രകടനം, മൂന്ന് വിക്കറ്റ് നഷ്ടം
Next articleവീണ്ടും പാപയ്ക്ക് ഗോൾ, പഞ്ചാബിന് ഒന്നാം സ്ഥാനം