വീണ്ടും പാപയ്ക്ക് ഗോൾ, പഞ്ചാബിന് ഒന്നാം സ്ഥാനം

20210213 192934

ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് നാലാം വിജയം. ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈ ആണ് പഞ്ചാബ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ വിജയം. കഴിഞ്ഞ കളിയിൽ ആരോസിനെതിരെ ഇരട്ട ഗോളുകൾ നേടിയ പാപ ദിയവാര ഇന്നും ഗോളുമായി തിളങ്ങി. 43ആം മിനുട്ടിൽ ഒരു പവർഫുൾ വോളിയിലൂടെ ആയിരുന്നു പാപയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 88ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് നൊങ്റം പഞ്ചാബിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ 14 പോയിന്റുമായി പഞ്ചാബ് ലീഗിൽ ഒന്നാമത് എത്തി. 7 പോയിന്റുമായി ചെന്നൈ സിറ്റി എട്ടാമത് നിൽക്കുകയാണ്.

Previous articleമൂന്നാം സെഷനില്‍ വീണ്ടും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍, രോഹിത്തിനെയും രഹാനെയെയും വീഴ്ത്തി
Next articleഅബദ്ധവുമായി വീണ്ടും അലിസൺ, ലിവർപൂൾ തകർന്നടിയുന്നു