ഇംഗ്ലണ്ടിലെ പിച്ചിൽ പച്ചപ്പ് നിലനിർത്തിയാൽ അത്ഭുതപ്പെടേണ്ട – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ വന്ന ഇംഗ്ലണ്ട് ടീം ഏറെ പഴി പറഞ്ഞ ഒന്നാണ് പിച്ചുകളെക്കുറിച്ച്. രണ്ട് ദിവസത്തിലും മൂന്ന് ദിവസത്തിലും മത്സരങ്ങൾ അവസാനിച്ചതിൽ ഇംഗ്ലണ്ട് താരങ്ങൾ പിച്ചിനെ പഴിചാരിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിൽ ചെല്ലുമ്പോൾ അത് ഓർമ്മയുണ്ടാകണമെന്നും ഇംഗ്ലണ്ട് പിച്ചിൽ പുല്ല നിലനിർത്തിയാൽ അത്ഭുതപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സുനിൽ ഗവാസ്കർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലും ഇന്ത്യ തന്നെ ടെസ്റ്റ് പരമ്പരയിൽ ആധിപത്യം പുലർത്തുമെന്നും അതിനെ തടയിടാനായി പിച്ചിൽ പുല്ല് നിലനിർത്തി ഇംഗ്ലണ്ട് ശ്രമിക്കുമെന്നും ഗവാസ്കർ പറഞ്ഞു. ഇന്ത്യയിൽ സ്പിൻ അനുകൂല പിച്ചുകളാണെന്ന് ഇംഗ്ലണ്ട് മുറവിളി കൂട്ടിയിരുന്നു അതിന് പകരം വീട്ടൽ പ്രതീക്ഷിക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് ഇതൊന്നും വിഷയം അല്ലെന്നും ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാൻ പോന്ന ബൌളർമാരുണ്ടെന്ന് അവർ മറക്കരുതെന്നും സുനിൽ ഗവാസ്കർ മുന്നറിയിപ്പ് നൽകി.