വസീം അക്രം തന്നെ ബുദ്ധിമുട്ടിക്കുവാൻ സാധ്യതയുള്ള ബൌളർ ആകുമായിരുന്നു

താൻ കളിക്കാത്ത മുൻ കാല ബൌളർമാരിൽ തന്നെ ബുദ്ധിമുട്ടിക്കുവാൻ ഏറെ സാധ്യതയുള്ള താരം പാക്കിസ്ഥാൻ ഇതിഹാസം വസീം അക്രം ആകുമായിരുന്നുവെന്ന് പറഞ്ഞഅ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്വാറന്റീനിലിരിക്കുമ്പോളുള്ള ചോദ്യോത്തര സെഷനിലാണ് വസീം അക്രത്തിന്റെ കാര്യം വിരാട് കോഹ്ലി പറഞ്ഞത്.

414 ടെസ്റ്റ് വിക്കറ്റും 502 ഏകദിന വിക്കറ്റും നേടിയ പാക്കിസ്ഥാൻ താരം ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസ് ബൌളർമാരിൽ ഒരാളായി ആണ് വാഴ്ത്തപ്പെടുന്നത്. ഇംഗ്ലണ്ടിലേക്ക് യാത്രയാകാനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം മുംബൈയിൽ ക്വാറന്റീനിൽ കഴിയുകയാണ് വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാണ്ടിനെയും അത് കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും കോഹ്ലി ഇന്ത്യയെ നയിക്കും.

തന്റെ ഇൻസ്റ്റാഗ്രാമിലാണ് കോഹ്ലി ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.