മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം സാക്ക് ക്രോളിയും ജോസ് ബട്‍ലറും മടങ്ങി, ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

- Advertisement -

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാനതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ സ്കോര്‍ 583/8 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് നായകന്‍ ജോ റൂട്ട് ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്. നേരത്തെ അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ കൂട്ടുകെട്ട് നേടി സാക്ക് ക്രോളിയും ജോസ് ബട്‍ലറും ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചിരുന്നു.

ഇരുവരെയും പാര്‍ട് ടൈം ബൗളര്‍മാരാണ് പുറത്താക്കിയത്. 267 റണ്‍സ് നേടിയ സാക്ക് ക്രോളിയെ അസാദ് ഷഫീക്കും 152 റണ്‍സ് നേടിയ ജോസ് ബട്‍ലറെ ഫവദ് അലവുമാണ് പുത്താക്കിയത്. പിന്നീട് 40 റണ്‍സ് നേടിയ ക്രിസ് വോക്സിന്റെ വിക്കറ്റും അലം നേടി.

സ്റ്റുവര്‍ട് ബ്രോഡ്15 റണ്‍സ് നേടി ഷഹീന്‍ അഫ്രീദിയ്ക്ക് വിക്കറ്റ് നല്‍കിയതോടെയാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. 27 റണ്‍സുമായി ഡൊമിനിക് ബെസ്സ് പുറത്താകാതെ നിന്നു. ഷഹീന്‍ അഫ്രീദി, ഫവദ് അലം, യസീര്‍ ഷാ എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് നേടിയത്.

Advertisement