മഗ്വയർ ജയിൽ വിട്ടു, ഇംഗ്ലണ്ടിലേക്ക് മടങ്ങി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ അവസാനം ജയിൽ മോചിതനായി. ഇന്ന് കോടതിയിൽ ഹാജരായ മഗ്വയർ തെറ്റൊന്നും ചെയ്തതായി തെളിയിക്കാൻ ആയില്ല. താരത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങാം എന്ന് ഗ്രീസ് കോടതി വിധിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ മഗ്വയറിന്റെ വക്കീൽ കോടതിൽ വരേണ്ടി വരും.

അവസാന രണ്ട് ദിവസമായി മഗ്വയർ ജയിലിൽ കഴിയുകയായിരുന്നു. മഗ്വയറും സുഹൃത്തുക്കളും ചേർന്ന് പോലീസിനെയും മറ്റു ഗവൺമെന്റ് അധികാരികളെയും ശാരീരകമായി നേരിട്ടു എന്നായിരുന്നു കേസ്. ഗ്രീസിൽ അവധി ആഘോഷിക്കാൻ പോയതിന് ഇടയിലാണ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരൻ അറസ്റ്റിലായത്‌. ഗ്രീസിലെ നഗരമായ മൗകോനോസിൽ ഒരു ബാറിന് പുറത്ത് നന്ന സംഘർഷത്തിന്റെ പേരിലാണ് മഗ്വയർ അറസ്റ്റിലായത്.

Advertisement