ലോര്‍ഡ്സിൽ ടോസ് നേടി ജോ റൂട്ട്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ച ശേഷം വിജയം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും രംഗത്തെത്തുന്നത്.

ഇന്ത്യന്‍ നിരയിൽ ശര്‍ദ്ധുൽ താക്കൂര്‍ പരിക്ക് മൂലം കളിക്കുന്നില്ല. സ്റ്റുവര്‍ട് ബ്രോഡ് ഇംഗ്ലണ്ട് നിരയിൽ കളിക്കുന്നില്ല. താക്കൂറിന് പകരം ഇഷാന്ത് ശര്‍മ്മ ആണ് ടീമിലേക്ക് എത്തുന്നത്.

മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. സാക്ക് ക്രോളിയ്ക്ക് പകരം ഹസീബ് ഹമീദ്, സ്റ്റുവര്‍ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ്, ഡാനിയേൽ ലോറന്‍സിന് പകരം മോയിന്‍ അലി എന്നിവരാണ് ഇംഗ്ലണ്ട് നിരയിലേക്ക് എത്തുന്നത്. ജെയിംസ് ആന്‍ഡേഴ്സൺ കളിച്ചേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍ പുറത്ത് വന്നതെങ്കിലും താരം കളിക്കുന്നുണ്ടെന്ന് റൂട്ട് സ്ഥിരീകരിച്ചു.

ഇന്ത്യ: Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj

ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Haseeb Hameed, Joe Root(c), Jonny Bairstow, Jos Buttler(w), Moeen Ali, Sam Curran, Ollie Robinson, Mark Wood, James Anderson