ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന് ‍തീരുമാനിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് നഷ്ടം. സാക്ക് ക്രോളി അര്‍ദ്ധ ശതകം നേടിയെങ്കിലും ഡൊമിനിക് സിബ്ലേ, ജോണി ബൈര്‍സ്റ്റോ എന്നിവരെ പൂജ്യത്തിന് നഷ്ടമായ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ വിക്കറ്റും നഷ്ടമായി.

റൂട്ട് 17 റണ്‍സാണ് നേടിയത്. റൂട്ടും ക്രോളിയും ചേര്‍ന്ന് 47 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഏല്പിച്ചു. നേരത്തെ തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശര്‍മ്മ ഡൊമിനിക് സിബ്ലേയെ പുറത്താക്കുകയായിരുന്നു. ജോണി ബൈര്‍സ്റ്റോയെ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ സെഷന്‍ അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ സാക്ക് ക്രോളിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 84 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി അക്സര്‍ പട്ടേല്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് കരസ്ഥമാക്കി.

ഒന്നാം ദിവസം ആദ്യ സെഷന് ശേഷം ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 81/4 എന്ന നിലയില്‍ ആണ്. 6 റണ്‍സുമായി ബെന്‍ സ്റ്റോക്സും 1 റണ്‍സ് നേടി ഒല്ലി പോപുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.