കരിയറിലെ മൂന്നാം അര്‍ദ്ധ ശതകവുമായി ഡൊമിനിക് സിബ്ലേ, ഇംഗ്ലണ്ട് മുന്നോട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്റെ അര്‍ദ്ധ ശതകം നേടി ഡൊമിനിക് സിബ്ലേ. തന്റെ കരിയറിലെ മൂന്നാം അര്‍ദ്ധ ശതകമാണ് താരം ഇന്ന് നേടിയതില്‍. ഈ പരമ്പരയില്‍ തന്നെയാണ് ഇതില്‍ രണ്ടെണ്ണം താരം നേടിയത്. സിബ്ലേ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടിയിരുന്നു.

ഇംഗ്ലണ്ട് മൂന്നാം 53 ഓവറുകള്‍ പിന്നിടുമ്പോള്‍ 124/3 എന്ന നിലയിലാണ്. ജോ റൂട്ട്(23), റോറി ബേണ്‍സ്(15), സാക്ക് ക്രോളി(0) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി 54 റണ്‍സുമായി സിബ്ലേയും 21 റണ്‍സ് നേടിയ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.