കൊറോണ മാറി, കാഷിഫ് ബാട്ടി പാകിസ്ഥാൻ ടീമിനൊപ്പം ചേരും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ടീമിൽ നിന്ന് വിട്ട് നിന്ന പാകിസ്ഥാൻ താരം കാഷിഫ് ബാട്ടി ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിൽ നടന്ന കൊറോണ ടെസ്റ്റിൽ താരത്തിന്റെ ഫലം പോസറ്റീവ് ആയതിനെ തുടർന്ന് ടീമിൽ നിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ രണ്ട് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ടീമിനൊപ്പം ചേരാൻ താരത്തിനെ അനുവദിച്ചത്.

നേരത്തെ പാകിസ്ഥാനിൽ വെച്ച് നടത്തിയ ആദ്യ ടെസ്റ്റിൽ കാഷിഫ് ബാട്ടിയുടെ കൊറോണ വൈറസ് ടെസ്റ്റ് പോസറ്റീവ് ആയിരുന്നു. തുടർന്ന് നടന്ന രണ്ടാം ഘട്ട ടെസ്റ്റിൽ താരത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് താരം ഇംഗ്ലണ്ടിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം നടത്തിയ ടെസ്റ്റിൽ താരം വീണ്ടും കൊറോണ പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെ താരം ഇംഗ്ലണ്ടിൽ വെച്ച് ഐസൊലേഷനിൽ പോവുകയായിരുന്നു.