ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

Vinoomankadkerala

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിൽ മറികടക്കുകയായിരുന്നു.

മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷൗൺ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് കേരള ബൗളര്‍മാരിൽ തിളങ്ങിയത്. വിജയ് എസ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റും നേടി. 88/9 എന്ന നിലയിലേക്ക് വീണ ഉത്തരാഖണ്ഡിനെ 45 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 29 റൺസ് നേടിയ സത്യം ബാലിയനും 19 റൺസുമായി പുറത്താകാതെ നിന്ന സുഹൈലുമാണ് ഈ ചെറുത്തുനില്പുയര്‍ത്തിയത്. സന്‍സ്കാര്‍ റാവത് 25 റൺസ് നേടി.

കേരളത്തിനായി അഭിഷേക് ജെ നായര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയി. ഷൗൺ റോജര്‍(22), രോഹന്‍ നായര്‍(22) എന്നിവര്‍ക്കൊപ്പം പ്രീതിഷ് 16 റൺസുമായി പുറത്താകാതെ നിന്നു. ആസിഫ് അലിയാണ്(8*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ വരുൺ നായനാര്‍ 14 റൺസ് നേടി പുറത്തായി.

Previous articleരണ്ടാം ദിവസവും ഇടിയും മഴയും!!! പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിലേക്ക്
Next articleസാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് വിജയം